Kerala NewsLatest NewsUncategorized

മൻസൂർ വധം: പെരിങ്ങത്തൂരിൽ സി.പി.എം ഓഫീസുകൾക്ക് തീയിട്ടു;​ സാധന സാമഗ്രികൾ കത്തിച്ചു

കണ്ണൂർ: യൂത്ത്​ ലീഗ്​ പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിനെ തുടർന്ന്​ പ്രദേശത്ത്​ അക്രമം വ്യാപിക്കുന്നു. മൃതദേഹം പൊതുദർശനത്തിന്​ വെച്ച പെരിങ്ങത്തൂരിൽ സി.പി.എം ഓഫിസുകൾ തകർത്തു. ഓഫിസിലുണ്ടായിരുന്ന സാധന സാമഗ്രികൾ വാരിവലിച്ച്‌​ പുറത്തിട്ട്​ കത്തിച്ചു. സി.പി.എം അനുഭാവികളുടെ മൂന്ന്​ കടകൾ അടിച്ചു തകർത്തു.

മൃതദേഹം പോസ്റ്റ്​ മോർട്ടം കഴിഞ്ഞ്​ ബുധനാഴ്ച വൈകീട്ട്​ 6.45 മുതൽ 7.20 വരെ പെരിങ്ങത്തൂർ ടൗണിൽ പൊതുദർശനത്തിന്​ വെച്ചിരുന്നു. ഇതിനുപിന്നാലെയാണ്​ അക്രമം അരങ്ങേറിയത്​. സി.പി.എം ബ്രാഞ്ച്​ കമ്മിറ്റി ഓഫിസിലെ സാധനങ്ങൾക്കാണ്​​​ അക്രമികൾ തീയിട്ടത്​. ലോക്കൽ കമ്മിറ്റി ഓഫിസ്​ അടിച്ചുതകർത്തു.

കണ്ണൂർ കൂത്തുപറമ്പ്​ പുല്ലൂക്കര മുക്കിൽപീടികയിൽ വോ​ട്ടെടുപ്പിന്​ പിന്നാലെയുണ്ടായ ആക്രമണത്തിലാണ്​ യൂത്ത് ലീഗ്​ പ്രവർത്തകൻ പാറാൽ മൻസൂർ (22) വെട്ടേറ്റു മരിച്ചത്​. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിന്​ ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അക്രമം. പുലർച്ചെയോടെയാണ്​ മരണപ്പെട്ടത്​. ആക്രമണത്തിന്​ പിന്നിൽ സി.പി.എമ്മാണെന്ന്​ ലീഗ്​ ആരോപിച്ചു.

വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച്‌ കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മുഹ്സിനെ വലിച്ചിഴച്ച്‌ വെട്ടുമ്പോൾ തടയാൻ ചെന്ന സഹോദരൻ മൻസൂറിനും വെട്ടേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button