Editor's ChoiceKerala NewsLocal NewsNationalNews

ആഫ്രിക്കയിൽ കണ്ടുവരുന്ന മലമ്പനി കേരളത്തിലും കണ്ടെത്തി.

തിരുവനന്തപുരം/ സംസ്ഥാനത്ത് പുതിയ ജനുസ്സില്‍പ്പെട്ട മലമ്പനി കണ്ടെത്തി. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാ ര്യം വെളിപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലാശുപത്രിയില്‍ മലമ്പനി രോഗ ലക്ഷണങ്ങളുമായി ചികിത്സയ്‌ക്കെത്തിയ ഒരു ജവാനിലാണ് പ്ലാസ്‌ മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തുന്നത്. ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന്‍ കഴിഞ്ഞെ ന്നും മന്ത്രി അറിയിച്ചു.

ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്പനി സാധാരണയായി റിപ്പോര്‍ട്ട് ചെയ്തു വരുന്നത്. സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ ജവാനിലാണ് ഈ രോഗം സ്ഥിരീക രിക്കുന്നത്. ഫാല്‍സിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേല്‍ കാരണമാകുന്ന മലമ്പനി. മറ്റ് മലമ്പനി രോഗങ്ങള്‍ക്ക് നൽകുന്ന ചികിത്സയാണ് ഓവേല്‍ കാരണമാകുന്ന മലമ്പനിക്കും നല്‍കാറുള്ളത്. കേരളത്തില്‍ അപൂര്‍വമായാണ് ഇത്തരം ജനുസില്‍പ്പെട്ട മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പൊതുവെ വെവാക്‌സ്, ഫാല്‍സിപ്പാറം എന്നീ രോഗാണുക്കളാണ് മലമ്പനിക്ക് കാരണമായി കണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button