Editor's ChoiceHealthKerala NewsLatest NewsLocal NewsNationalNews
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ അനുമതി, ഐ എം എ വെള്ളിയാഴ്ച പണിമുടക്കും.

തിരുവനന്തപുരം / ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഐ എം എ യുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാർ വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ പണിമുടക്കും. സർക്കാർ നടപടി ആധുനിക വൈദ്യത്തെ തകർത്ത് ആയുർവേദത്തെ പ്രതിഷ്ഠിക്കുന്നതിനുള്ളകേന്ദ്ര സർക്കാരിൻ്റെ പൊളിറ്റിക്കൽ അജണ്ടയുടെ ഭാഗമാണെന്ന് ഐഎംഎ സംസ്ഥാന അധ്യക്ഷൻ ഡോ.പി.റ്റി.സക്കറിയാസ് കുറ്റപ്പെടുത്തി. അത്യാഹിത കേസുകളും, കൊവിഡ് സംബന്ധിച്ച പരിശോധനകളും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.