Movie

‘എന്റെ തന്നെ ട്രോളുകൾ കുറച്ച് താമസിച്ചാണ് കാണുവാൻ കഴിഞ്ഞത്’; ട്രോളന്മാർക്ക് മറുപടിയുമായി മാളവിക

‘പട്ടംപോലെ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനൻ. മോഡലിംഗിലൂടെയാണ് നടി സിനിമയിലേയ്ക്ക് എത്തിയത്. ഇപ്പോൾ തമിഴ് നടൻ വിജയുടെ സൂപ്പർഹിറ്റ് സിനിമയായ മാസ്റ്ററിലും നടി ഹെറോയിങ് കഥാപാത്രം ചെയ്ത പ്രേക്ഷക ശ്രെദ്ധ പിടിച്ചുകഴിഞ്ഞു.

എങ്കിലും നിരവധി പേർ നടിയുടെ അഭിയനയത്തെ വിമർശിച്ച രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി ട്രോളുകളിലൂടെയാണ് ആയ വിമശനങ്ങൾ ഏറെയും. അതിൽ ഒരു രസകരമായ ട്രോൾ പങ്കുവെച്ചിരിക്കുകയാണ് നടി. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ഷെയർ ചെയ്തിരിക്കുന്നത്.

‘എന്റെ തന്നെ ട്രോളുകൾ കുറച്ച് താമസിച്ചാണ് കാണുവാൻ കഴിഞ്ഞത്. രസകരം തന്നെ. ഇതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുറച്ച് ട്രോളുകള്‍ നിങ്ങൾക്കായും പങ്കുവയ്ക്കുന്നു.’–മാളവിക കുറിച്ചു.

മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ നടി അഭിനയിച്ചിരുന്നു. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവികയുടെ പുതിയ പ്രോജക്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button