CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNationalNews

രാജ്യാന്തര പുരസ്കാരത്തിളക്കത്തിൽ വീണ്ടും മലയാള സിനിമ

രാജ്യാന്തര ചലചിത്ര പുരസ്കാര തിളക്കത്തിൽ വീണ്ടും മലയാള സിനിമ. നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവും സംവിധാനം ചെയ്ത ഒരു നക്ഷത്രമുള്ള ആകാശം എന്ന ചിത്രമാണ് രാജ്യന്തര തലത്തിൽ വീണ്ടും മലയാളത്തിൻ്റെ യശസ്സുയർത്തിയത്. വാഷിംഗ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡി.സി.എസ്.എ.എഫ് എഫ്.(DCSAFF) സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളിൽ നിന്നായി 60 ഓളം സിനിമകളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്.

മലബാർ മൂവി മേക്കേഴ്സിന്റെ ബാനറിൽ എം.വി.കെ. പ്രദീപ് നിർമ്മിച്ച ചിത്രം സർക്കാർ സ്കൂളുകളുടെ പ്രാധാന്യവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമെല്ലാമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.വടക്കേ മലബാറിലെ ഗ്രാമത്തിലെ ഒരു സ്കൂളും യുവതിയായ ഒരു അധ്യാപികയുടെ പ്രണയവും ജീവിതവും തുടങ്ങിയവയിൽ കൂടിയാണ് കഥ വികസിക്കുന്നത്. അപർണ ഗോപിനാഥാണ് ഉമ ടീച്ചർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗണേഷ് കുമാർ, സംവിധായകൻ ലാൽജോസ് സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി, ഉണ്ണിരാജ, അനിൽ നെടുമങ്ങാട്, സേതുലക്ഷ്മി, നിഷാ സാരംഗ് ,പുതുമുഖം പ്രജ്യോത് പ്രദീപ്, ബാലതാരം എറിക് സക്കറിയ, പങ്കജ മേനോൻ, ടിനു തോമസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

കൈതപ്രത്തിന്റെ വരികൾക്ക് രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ദീപാങ്കുരനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ജയ്പ്പൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തിരക്കഥ – സുനീഷ് ബാബു, ചായാഗ്രഹണം – സജിത് പുരുഷൻ, എഡിറ്റിംഗ്-റഹ്മാൻ മുഹമ്മദലി, പ്രൊഡക്ഷൻ കൺട്രോളർ – മധു തമ്മനം, കലാസംവിധാനം – സജി പാഞ്ചു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത് വേലായുധൻ, മേക്കപ്പ്- സജി കൊരട്ടി, സംഭാഷണം- സുധീഷ് ചട്ടഞ്ചാൽ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പ്രൊജക്ട് കോർഡിനേറ്റർ- ഷിജുക്കുട്ടൻ, ഫിനാൻസ് കൺട്രോളർ- പി എസ് സുനിലും വാർത്താവിതരണം അഞ്ജു അഷറഫും നിർവഹിച്ചിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button