Kerala NewsLatest NewsPolitics
കാസര്‍ഗോഡ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു
കാസര്‍കോഡ്: കാസര്‍കോഡ് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്കാണ് വെട്ടേറ്റത്. ശ്രീജിത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബി.ജെ.പി. ആരോപിച്ചു.
ഇന്നലെ രാത്രിയോടെയാണ് സംഭവം.ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ അമ്ബലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്രീജിത്തിന് നേരെ ആക്രമണമുണ്ടായത്.
ശ്രീജിത്തിന്റെ ഇരുകാലുകള്‍ക്കുമാണ് വെട്ടേറ്റത്. ഒരു കാല് വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. ഇന്ന് രാവിലെ ശസ്ത്രക്രിയ നടക്കുമെന്നാണ് വിവരം. അമ്ബലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.