കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യത്തില്‍ മുന്‍ നിരയില്‍ ഞാനുണ്ടാകും; മമത
ഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ദേശിയ തലത്തിലേക്കുള്ള മമതയുടെ ചുവടു വയ്പ്പും പ്രതിപക്ഷത്തിന്റെ ഐക്യ ദൃഢത ഊട്ടി ഉറപ്പിക്കാനാണ് ഈ കൂടിക്കാഴ്ച നടത്തിയതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സോണിയ ഗാന്ധിയുടെ വസതിയില്‍ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. കേന്ദ്രസര്‍ക്കാരിനെതിരെ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യത്തെ ആരു നയിച്ചാലും കൂടെ താനുണ്ടാകുമെന്ന് സോണിയ ഗാന്ധിക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് മമത പറഞ്ഞത്.
ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. സോണിയ ഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളേയും മമത കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഡല്‍ഹിയിലുള്ള മമത കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഫോണ്‍ ചോര്‍ത്തലില്‍ പരസ്യമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച മമത, പ്രധാമനമന്ത്രിയോട് സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. ബംഗാളില്‍ ആവശ്യമായ കോവിഡ് വാക്സിനേഷന് ലഭിച്ചിട്ടില്ലെന്നും. അതില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പരാതി കേട്ടിടുണ്ടെന്നും വേണ്ട നടപടി സ്വീകരിക്കാമെന്നു പറഞ്ഞതായും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മമത മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.