Latest NewsLaw,NationalNewsPolitics

മമത ബാനര്‍ജി സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

ഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ദേശിയ രാഷ്ട്രിയത്തിലേക്ക് ചുവടു വച്ച മമത പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് ദേശിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഫോണ്‍വിവാദവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട മമത കേന്ദ്രസര്‍ക്കാരുമായോ ബിജേപി യുമായോ ഒത്തു പോകില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇന്ന് സോണിയഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരായ ശരദ് പവാര്‍ അടക്കമുള്ളവരെയും മമത കാണും.

അതേസമയം ഡല്‍ഹിയിലുള്ള മമത കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഫോണ്‍ ചോര്‍ത്തലില്‍ പരസ്യമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച മമത, പ്രധാമനമന്ത്രിയോട് സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

ബംഗാളില്‍ ആവശ്യമായ കോവിഡ് വാക്‌സിനേഷന്‍ ലഭിച്ചിട്ടില്ലെന്നും. അതില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പരാതി കേട്ടിടുണ്ടെന്നും വേണ്ട നടപടി സ്വീകരിക്കാമെന്നു പറഞ്ഞതായും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മമത മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button