Kerala NewsLatest News
10 വയസുകാരനെ പ്രകൃതിവിരുദ്ധമായി ഉപയോഗിച്ചു; 26 കാരന് അറസ്റ്റില്‍

ചങ്ങനാശേരി: പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.കങ്ങഴ കാരമല പാണ്ടിയാംകുളത്ത് താഹയെയാണ് (26) കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പ്രതി കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതയാണ് പോലീസ് കണ്ടെത്തല്‍.
സംഭവം ശ്രദ്ധയില്‍പെട്ട കുട്ടിയുടെ അമ്മയാണ് ചെല്‍ഡ്ലൈനിലും കറുകച്ചാല്‍ പൊലീസിലും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.