CovidKerala NewsLatest News
കൊവിഡ് വാക്സിന് വിതരണത്തിലെ ആശങ്ക പരിഹരിക്കണം’; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി:സംസ്ഥാനത്തെ കൊവിഡ് വാക്സിന് വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഒറ്റപ്പലാം സ്വദേശി പ്രഭാകരന് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഹര്‍ജി തീര്‍പ്പാക്കും വരെ പൊതുവിപണിയിലെ വാക്സിന് വില്പന നിര്‍ത്തിവെക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വാക്സിന് വിതരണത്തിലെ മെല്ലെപ്പോക്കില്‍ കേന്ദ്ര സര്‍ക്കാറിനോടുള്ള അതൃപ്തി ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു.
ഇങ്ങനെപോകുകയാണെങ്കില്‍ വാക്സിന് വിതരണം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം വേണ്ടി വരുമെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.കേരളം ആവശ്യപ്പെട്ട വാക്സിന് എപ്പോള്‍ നല്‍കും എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.