ട്രാൻസ്‍സ്ജെൻഡർ സജ്‌ന ഷാജിക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസിന്റെ ബിരിയാണി ഫെസ്റ്റ്.

കൊച്ചി; ട്രാന്‍സ്്‌ജെന്‍ഡര്‍ സജ്‌ന ഷാജിക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസിന്റെ ബിരിയാണി ഫെസ്റ്റ്. ഫെസ്റ്റിന്റെ ഭാഗമായി സജ്‌നാസ് കിച്ചനില്‍ ഉണ്ടാക്കിയ രണ്ടായിരം ബിരിയാണിയാണ് യൂത്ത് കോണ്‍ഗ്രസ് തൃപ്പുണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിറ്റഴിച്ചത്.
1500ല്‍ അധികം കൂപ്പണുകള്‍ ഫസ്റ്റ് പ്രഖ്യാപിച്ച് രണ്ട് ദിവസം കൊണ്ട് വിറ്റുപോയി. വില്‍പനയിലൂടെ ലഭിക്കുന്ന മുഴുവന്‍ പണവും സജ്‌നക്ക് കൈമാറും. വഴിയോര കച്ചവടം മതിയാക്കി കൊച്ചിയില്‍ സജ്‌നാസ് കിച്ചന്‍ എന്ന ബ്രാന്‍ഡില്‍ പേരില്‍ സ്വന്തം ഹോട്ടല്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സജ്‌ന.
കഴിഞ്ഞ ദിവസം എറണാകുളത്ത് റോഡരികില്‍ ബിരിയാണി കച്ചവടം നടത്തുന്നതിനിടെയാണ് സജ്‌നക്ക് നേരെ ഒരു സംഘം ആളുകള്‍ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സജ്‌നയ്ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ബിരിയാണി ഫെസ്്റ്റും സജ്‌നയ്ക്കും കൂട്ടര്‍ക്കും വലിയ സഹായം ആയിരിക്കുകയാണ്.