Kerala NewsLatest News
വീണ്ടും ക്രൂരത; മലപ്പുറത്ത് വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച് ഉടമ
മലപ്പുറം: എടക്കരയില്‍ വളര്‍ത്തുനായയോട് വീട്ടുകാരന്റെ ക്രൂരത. നായയെ ഇരുചക്രവാഹനത്തിന്റെ പുറകില്‍ കെട്ടിയിട്ട് വാഹനം ഓടിച്ചു. വണ്ടിക്ക് ഒപ്പമെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാര്‍ ഇവര്‍ക്ക് പുറകെ പോയി.
വാഹനം നിര്‍ത്താനുള്ള നാട്ടുകാരുടെ ആവശ്യത്തെ അവഗണിച്ച് ഉടമ വീണ്ടും സ്‌കൂട്ടറോടിച്ചു. പെരുങ്കുളം മുതല്‍ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്.
കണ്ണില്ലാത്ത ക്രൂരതയാണ് സാധുമൃഗത്തോട് കാട്ടിയത്. നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതെന്നാണ് സൂചന.