പഠിക്കാനായി വാങ്ങിയ ഫോണിലൂടെ പരിചയമായി, ആരുമില്ലാത്ത നേരത്ത് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

കൊല്ലം: സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെടുന്നവര്‍ ആരാണെന്നറിയാതെ വലയില്‍ വീഴുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഒരാള്‍ കൂടി. ഓണ്‍ലൈന്‍ പഠനത്തിനായി രക്ഷിതാക്കള്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണില്‍ സാമൂഹ്യ മാധ്യമം വഴിയാണ് പെണ്‍കുട്ടി പ്രിന്‍സ് പീറ്ററിനെ പരിചയപ്പെടുന്നത്. അങ്ങനെ ആ ബന്ധം വളര്‍ന്നതോടെ പ്രിന്‍സ് പീറ്റര്‍ അത് മുതലെടുക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രിന്‍സ് അറസ്റ്റിലായി. മൂവാറ്റുപുഴ സ്വദേശിയാണ് പ്രിന്‍സ. കൊല്ലം കണ്ണനല്ലൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയില്‍ നിന്നും കണ്ണനല്ലൂരില്‍ എത്തിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിഐ വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.