Kerala NewsLatest News
സ്വര്‍ണ്ണക്കടത്ത്; കേസുകള്‍ അന്വേഷിക്കാന്‍ ഇനി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണക്കടത്ത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മോഷണം തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി സ്വമേധയാ ആണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.സ്വര്‍ണ കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.
മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി എസ് വി സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. മേല്‍നോട്ട ചുമതല എഡിജിപി എസ് ശ്രീജിത്തിന്. തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ റ്റി എസ്സും) അന്വേഷണത്തിന്റെ ഭാഗമാകും.
സ്വര്‍ണം നഷ്ടമായവരോ മര്‍ദ്ദനമേറ്റവരോ പരാതി നല്‍കാന്‍ മുന്നോട്ടുവരത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. സംസ്ഥാനത്ത് മുമ്ബ് നടന്ന സ്വര്‍ണകടത്തുമായി ബന്ധപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലും അനുബന്ധ കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.