
ഫുട്ബോളില്‍ ഇനി മനപ്പൂര്‍വ്വം ചുമച്ചാല്‍ പ്രശ്നമാകും. കൊറോണ വ്യാപിച്ച പുതിയ സാഹചര്യം കണക്കിലെടുത്ത് പുതിയ നിയമം കൊണ്ടു വരികയാണ് ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍. ഈ പുതിയ നിയമപ്രകാരം റഫറിയുടെ മുഖത്തോ മറ്റു താരങ്ങളുടെ നേര്‍ക്കേ അനാവശ്യമായി ദുരുദ്ദേശത്തോടെ ചുമച്ചാല്‍ റഫറിക്ക് താരത്തെ സെന്റ് ഓഫ് ചെയ്യാം.
റഫറിക്ക് വിലയിരുത്തലിനെ അനുസരിച്ച് ചുമ മനപൂര്‍വ്വമായിരുന്നോ സ്വാഭാവികമാണോ എന്നും തീരുമാനിക്കാം. സ്വാഭാവിക ചുമയാണെങ്കില്‍ ഇതിന് എതിരെ നടപടിയുണ്ടാവില്ല ഉണ്ടാകില്ല.എന്നാൽ മനപ്പൂർവമാണെങ്കിൽ ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്യും. പുതിയ സീസണ്‍ ആരംഭിച്ചതിനു ശേഷമേ പുതിയ ചുമ നിയമം നിലവില്‍ വരികയുള്ളൂ.