വടകര സിപിഎമ്മില്‍ വെട്ടിനിരത്തല്‍

കോഴിക്കോട്: സിപിഎമ്മില്‍ വീണ്ടും വെട്ടിനിരത്തല്‍. കുറ്റ്യാടി മണ്ഡലം സ്ഥാനാര്‍ഥിയായി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ അനുകൂലിച്ച നാല് പ്രമുഖ നേതാക്കളെ സിപിഎം വടകര ഏരിയ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. മുന്‍ ഏരിയ സെക്രട്ടറി പി.കെ. ദിവാകരന്‍, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ്, തിരുവള്ളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോഹനന്‍ മാസ്റ്റര്‍, കെഎസ്‌കെടിയു നേതാവ് പി.കെ. സജിത എന്നിവരെയാണ് ഒഴിവാക്കിയത്.
കുറ്റ്യാടി മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ നേതാക്കളാണിവര്‍. പ്രായപരിധിയടക്കമുള്ള നിബന്ധനകളല്ല ഒഴിവാക്കാന്‍ കാരണം. വടകര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ. സതീശനെയും ഏരിയ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നടത്തുന്ന വെട്ടിനിരത്തല്‍ കൂടുതല്‍ വിമതരെ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ഔദ്യോഗിക നേതൃത്വത്തെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്ന രീതിക്കെതിരെ സിപിഎം അണികളില്‍ അമര്‍ഷം ഉയരുന്നുണ്ട്. ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നൊഴിവായവരെ തങ്ങളുടെ കൂടെ ചേര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഐ.