റോഡില്‍ പായ വിരിച്ച പ്രതിഷേധം നവകേരള ന്യൂസിലൂടെ ലോകമറിഞ്ഞു, പ്രശ്നം എംഎല്‍എയുടെ തലയില്‍ വച്ചു മേയര്‍ കൈയ്യൊഴിഞ്ഞു
തിരുവനന്തപുരം തൈക്കാട് ഭാഗത്തെ ഓട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഓടയുടേയും സ്വിവറേജ് ലൈന്റേനിന്റെയും നവീകരണം പി ഡബ്ല്യു ഡി യുടേയും വാട്ടര്‍ അതോറിറ്റിയുടേയും ഉത്തരവാദിത്തമാണ്. എന്നാല്‍, പ്രശ്നം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി ഇടപെട്ടെന്നും മേയര്‍ പറഞ്ഞു. മാസങ്ങളായി തമ്പാനൂര്‍ റെയില്‍വേ മേല്‍പാലത്തിന് താഴെ ന്യൂ തിയേറ്ററിന് മുന്നിലായി ഓട പൊട്ടി ഒലിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ച് നാട് റോഡില്‍ പായ വിരിച്ച് പ്രതിഷേധിച്ച് രണ്ടു യുവാക്കള്‍. ഇത് നവകേരള ന്യൂസ് തല്‍സമയം വീഡിയോ വാര്‍ത്തയാക്കിയിരുന്നു. ഇന്നലെ പെയ്ത മഴയില്‍ മാലിന്യ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. മാലിന്യം ഒഴുകിയെത്തി ഓടകള്‍ അടഞ്ഞതിനെ തുടര്‍ന്ന് പലസ്ഥലത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിന് കാരണം അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് രണ്ട് യുവാക്കള്‍ രംഗത്ത് വന്നു. പക്ഷേ ഇവരുടെ സമര മാര്‍ഗം ജനങ്ങളെ നട്ടംതിരിച്ചു
തൈക്കാട് ഭാഗത്തു നിന്ന് ന്യൂ തീയേറ്ററിനു സമീപത്തു കൂടി തമ്പാനൂര്‍ പൊന്നറ പാര്‍ക്കിനു മുന്നിലെ പ്രധാന ഡ്രൈയ്നേജ് ലൈനിലേയ്ക്കെത്തുന്ന ഓടയുമായി ബന്ധപ്പെട്ട് നഗരസഭക്കെതിരെ ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഇവിടത്തെ ഓട പി ഡബ്ല്യൂ ഡി യുടെ ഉടമസ്ഥതയിലുള്ളതാണ്. സ്വിവറേജ് ലൈന്‍ വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലും. പ്രശ്നം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നഗരസഭ ഇടപെട്ട് ഓടയിലെ മണ്ണ് മാറ്റി താത്കാലിക പരിഹാരം കണ്ടെന്നും മേയര്‍ പറഞ്ഞു.
ഇന്നലെ തമ്പാനൂര്‍ റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ പായ വിരിച്ച് സമരം ചെയ്ത യുവാക്കള്‍ വന്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. ഇതോടെ തമ്പാനൂര്‍ പൊലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി. തിരുവനന്തപുരം സ്വദേശികളായ വിജി മോന്‍ (38) അജു (27) എന്നിവരാണ് സമരം ചെയ്തത്. മേയര്‍ എത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉറപ്പു നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്നാണ് യുവാക്കള്‍ പറഞ്ഞത്. എന്നാല്‍ ഇതിനൊന്നും കാത്തു നില്‍ക്കാതെ യുവാക്കളെ അവിടെ നിന്നും മാറ്റി ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവാക്കള്‍ക്കെതിരെ പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ നഗരസഭാ അധികൃതര്‍ സമരത്തിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
നഗരസഭാ മേയര്‍ എന്ന നിലയില്‍ പി ഡബ്ല്യൂ ഡി അധികൃതരെ ബന്ധപ്പെട്ടിരുന്നു. ഓട നവീകരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ആയിട്ടുണ്ടെന്ന വിവരമാണ് ലഭ്യമായത് .ഈ വിഷയത്തില്‍ മേയറെന്ന നിലയില്‍ തുടര്‍ന്നും കൃത്യമായി ഇടപെടുകയും നവീകരണ പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സാധ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മേയര്‍ അറിയിച്ചു. ഇതുമായി ബന്ധപെട്ട് തന്നെ വ്യക്തി പരമായിപോലും സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നുണ്ട്. മാത്രമല്ല ചിലര്‍ സമര പ്രഹസനം നടത്തുന്നുണ്ട് ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും മേയര്‍ പറഞ്ഞു. ഈ വിഷയത്തില്‍ സമയബന്ധിതമായി പരിഹാരം കാണേണ്ടത് സ്ഥലം എം എല്‍ എ യുടെ ചുമതലകൂടിയാണ് എന്നാല്‍ എംഎല്‍എ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.
https://www.youtube.com/watch?v=9C-A22CGiXE&feature=youtu.be