Cinema

ദിലീപിന്റെ മകള്‍ മീനാക്ഷി 21ന്റെ നിറവില്‍,പിറന്നാളാഘോഷം

തിരുവനന്തപുരം : മലയാളത്തില്‍ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛന്‍ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷിയുടെ പിറന്നാള്‍. താരപുത്രിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ദിലീപും ഭാര്യ കാവ്യാമാധവനും.

ആഘോഷത്തിന്റെ ചിത്രങ്ങള്‍ മീനാക്ഷി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്. മീനാക്ഷിയുടെ സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കെടുത്തു.

മീനാക്ഷിയുടെ വിശേഷങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്. പിറന്നാളുകാരിക്ക് ആശംസയറിയിച്ചുകൊണ്ട് ഉറ്റ സുഹൃത്തും നടിയുമായ നമിത പ്രമോദ് പങ്കുവച്ച ചിത്രവും വൈറലായിരുന്നു. ആത്മ സുഹൃത്തിന് ആശംസയറിച്ചുകൊണ്ടുള്ള നമിതയുടെ പോസ്റ്റിന് നന്ദിയറിയിക്കുന്നതിനൊപ്പം ‘ലവ് മോജി’യും കണ്ണ് നിറഞ്ഞ സ്‌മൈലിയുമാണ് താരപുത്രി നല്‍കിയത്.

അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങില്‍ തിളങ്ങിയ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. അതേസമയം താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുമോയെന്നറിയാനാണ് ആരാധകര്‍ക്ക് ആകാംക്ഷ. ചെന്നൈയില്‍ എം.ബി.ബി.എസ്. പഠിക്കുകയാണ് ‌മീനാക്ഷി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button