Local News
പട്ടാമ്പി നഗരസഭ മത്സ്യമാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചു.

പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിക്ക് കോവിഡ്19 രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റിലെ മുഴുവൻ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അണു നശീകരണം നടത്തി മാത്രമേ ഇനി മാർക്കറ്റ് തുറന്ന് പ്രവർത്തനം ആരംഭിക്കുകയുള്ളൂ എന്ന് നഗരസഭ ചെയർമാൻ കെ.എസ് ബി.എ തങ്ങൾ അറിയിച്ചു.