Cinema
‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു, തിരിച്ചുവരൂ’; വേദനയായി മേഘ്നയുടെ പോസ്റ്റ്
ആരാധകരെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് കന്നഡ നടന് ചിരഞ്ജീവി സര്‍ജ വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മേഘ്ന ഗര്ഭിണിയായിരിക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
തന്റെ ജീവിതത്തിലുണ്ടായ വലിയ നഷ്ടത്തെ തരണം ചെയ്തുകൊണ്ട് താരം ജനിയര്‍ ചീരുവിന് ജന്മം നല്കി. ഇപ്പോള്‍ പ്രിയപ്പെട്ടവനെ ഓര്‍ത്തുകൊണ്ട് മേഘ്ന കുറിച്ച വരികളാണ് ആരാധകര്‍ക്ക് നൊമ്ബരമാകുന്നത്.
ഇരുവരും ഒന്നിച്ചുള്ള അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിച്ച്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു… തിരിച്ചുവരൂ എന്നാണ് മേഘ്ന കുറിച്ചത്. പാരിസിലെ ഈഫല്‍ ടവറില്‍ നിന്നുള്ളതാണ് ചിത്രം. നിരവധി ആരാധകരാണ് മേഘ്നയ്ക്ക് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുന്നത്.