ഭക്ഷ്യകിറ്റ് വിതരണം: സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നിര്‍ത്തില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജെ.ആര്‍ അനില്‍. ഇപ്പോള്‍ കിറ്റ് വിതരണം ചെയ്യുന്നതില്‍ സാമ്ബത്തിക പ്രതിസന്ധി ഉള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. എന്നാലും വിതരണം നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ പോരെ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. സര്‍ക്കാര്‍ എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ടു കൊണ്ട് കോവിഡ് കാലത്തെ പട്ടിണി ഒഴിവാക്കാനായാണ് കിറ്റ് വിതരണം ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
വിതരണം തുടരുന്നതിനു എല്ലാ വശങ്ങളും ചര്‍ച്ച ചെയ്ത ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ കോവിഡ് കാലത്ത് സര്‍ക്കാര്‍ ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം അവസാനിപ്പിച്ചതായി വിവരം പുറത്തുവന്നിരുന്നു. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാല്‍ ഇനിയും കിറ്റ് വിതരണം തുടരുന്നത് ബുദ്ധിമുട്ടാകും എന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചതയാണ് വിവരം.
കോവിഡിന്റെ ആദ്യ ലോക്ക്ഡൗണ്‍ സമയത്താണ് ഭക്ഷ്യകിറ്റ് വിതരണം സര്‍ക്കാര്‍ ആരംഭിച്ചത്. സംസ്ഥാനത്തെ ഉയര്‍ന്ന വരുമാനക്കാര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും കിറ്റ് ലഭ്യമായിരുന്നു. കഴിഞ്ഞ ഓണക്കാലം വരെ 13 തവണയാണ് കിറ്റ് വിതരണം നടത്തിയത്. ഏകദേശം 5200 കോടി ചിലവിട്ട് 11 കോടി കിറ്റുകളാണ് വിതരണം ചെയ്തത്.