Editor's ChoiceGulfKerala NewsLatest NewsLocal NewsNationalNews

മന്ത്രി ജലീലിന്റെ ചോദ്യം ചെയ്യൽ മൂന്നു മണിക്കൂർ പിന്നിട്ടു.

മന്ത്രി കെ.ടി ജലീലിനെ കൊച്ചിയിലെ എന്‍.ഐ ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ ഇതിനകം മൂന്ന് മണിക്കൂര്‍ പിന്നിട്ടു. രാവിലെ ആറരയോടെയാണ് മന്ത്രി ഓഫീസിലെത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ഇല്ലാതെ കേരളത്തിലേക്ക് ഖുറാന്‍ എത്തിച്ചതും യു.എ.ഇ കോണ്‍സുല്‍ അധികൃതരുമായുള്ള മന്ത്രിയുടെ ബന്ധവും എന്‍.ഐ.എ ചോദിച്ചറിയുന്നതിലൂടെ ഗുരുതരമായ പ്രോട്ടോകോൾ ലംഘനം മന്ത്രി ജലീൽ നടത്തിയിട്ടുള്ളതായിട്ടാണ് കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണുന്നത്.

മന്ത്രിയെ നേരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രാത്രിയാണ് മന്ത്രി തിരുവനന്തപുരത്ത് നിന്നും തിരിക്കുന്നത്. എസ്കോട്ടില്ലാതെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര. എന്നാല്‍ ഇന്ന് രാവിലെ എന്‍.ഐ.എ ഓഫീസിലെത്തിയത് സി.പി.എം മുന്‍ എം.എല്‍.എ എ.എം യുസൂഫിന്‍റെ കാറിലായിരുന്നു.
ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയിരിക്കുന്നത്. നേരത്തേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നതാണ്.

എസ്കോര്‍ട്ട് പോലും ഉപേക്ഷിച്ചായിരുന്നു എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രി കെ.ടി ജലീലിന്‍റെ യാത്ര. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിന്നും പുറത്തേക്ക് പോയ മന്ത്രി പിന്നെ തിരിച്ചെത്തിയിരുന്നില്ല.

ആരേയും ഒന്നും അറിയിക്കാതെയായിരുന്നു ജലീൽ പോയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. . പത്ത് മണിക്ക് ശേഷം ഔദ്യോഗിക വസതിയില്‍ നിന്നും മന്ത്രിയുടെ കാര്‍ പുറത്തേക്ക് പോയത്. ഒപ്പം ഗണ്‍മാനും ഉണ്ടായിരുന്നു. യാത്രക്ക് പൈലറ്റ് വാഹനം കൂട്ടിയിരുന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വാഹനവും മന്ത്രിയും തിരിച്ചെത്തിയില്ല. രാത്രി തിരുവനന്തപുരം വിട്ട മന്ത്രിയെ പിന്നെ കാണുന്നത് എന്‍ഐഎ ഓഫീസിലാണ്. ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരം വിട്ട മന്ത്രി അതിനിടയില്‍ സ്വകാര്യ വാഹനത്തിലേക്ക് മാറിയിരുന്നു. മുന്‍ ആലുവ എം.എല്‍.എ യൂസുഫിന്‍റെതായിരുന്നു മന്ത്രി എൻ ഐ എ ഓഫീസിൽ എത്തുന്നത്.

ഇ.ഡിയ്ക്ക് മുന്നില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ വന്ന് പോയത് പോലെ പോകാനായിരുന്നു മന്ത്രി ആഗ്രഹിച്ചതെന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ തലവണ വ്യവസായിയുടെ കാറിലായിരുന്നു യാത്രയെങ്കില്‍ ഇത്തവണ അത് പാര്‍ട്ടി നേതാവിന്‍റെ വാഹനത്തിലേക്ക് മാറ്റിയെന്ന് മാത്രം. വ്യവസായിയുടെ വാഹനത്തിലെ യാത്രയില്‍ മുന്നണിയിലുണ്ടായ അഭിപ്രായ വ്യത്യങ്ങളാവാം യാത്ര പാര്‍ട്ടി നേതാവിന്‍റെ വാഹനത്തിലാക്കാന്‍ മന്ത്രിയെ പ്രേരിപ്പിച്ചതെന്നുവേണം കരുതാൻ.
പത്ര മാധ്യമങ്ങളും, ജനങ്ങളും എൻ ഐ എ ചോദ്യം ചെയ്യുന്നത് അറിയാനിരിക്കാനാണ് തന്ത്രപൂർവം മന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ പുലർച്ചെ സമയം എൻഐഎ ഓഫിസിൽ ഹാജരാകാൻ തീരുമാനിച്ചത്. നേരം വെളുക്കും മുൻപ് മന്ത്രി ഓഫിസിനുള്ളിൽ എത്തിപെടുകയായിരുന്നു. സാധാരണ നിലയിൽ ഒമ്പതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർ ഓഫിസിൽ എത്തുകയുള്ളൂ. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധവും, ജനം അറിയരുതെന്ന ആഗ്രഹവുമാണ് വെളുക്കും മുൻപ് എൻ ഐ എ ഓഫീസിൽ എത്താൻ കാരണമാക്കിയത്.

വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട ഒരു ഉന്നതനെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വിവരം ഉണ്ടായിരുന്നു. ഇതിനായി ദേശീയ ഏജൻസികളിൽ ഒന്നിന്റെ ഉന്നത ഉദ്യോഗസ്ഥൻ കൊച്ചിയിൽ എത്തിയതായി വിവരം ലഭിച്ചിരുന്നതുമാണ്. ഇന്നലെ രാത്രി എൻഫോഴ്സ്മെന്റ് അഭിഭാഷകൻ ഉൾപ്പടെയുളളവർ ഉന്നത ഉദ്യോഗസ്ഥനെ കാണുന്നതിനായി കൊച്ചിയിലെ ഓഫിസിൽ എത്തിയതോടെ മാധ്യമങ്ങളും സ്ഥലത്ത് എത്തിയിരുന്നു. അതേസമയം, ആരെയാണ്, എപ്പോഴാണ് ചോദ്യം ചെയ്യുകയെന്ന വിവരം മാത്രം പുറത്തറിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വളരെ പുലർച്ചെ മന്ത്രി കെ.ടി. ജലീൽ എൻഐഎ ഓഫിസിൽ എത്തിച്ചെരുന്നത്.
മന്ത്രി ജലീൽ എൻഐഎ ഓഫിസിൽ എത്തിയതിനു പിറകെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തുകയുണ്ടായി. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് ഉണ്ട്. പൊലീസ് ഇവിടെ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഉണ്ടാകുമോ എന്ന സംശയത്തിന്റെ സാഹചര്യത്തിലാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button