DeathKerala NewsLatest News
പ്രഭാത സവാരിക്ക് പോയി, കൊല്ലത്ത് കഴിഞ്ഞ ദിവസം കാണാതായ 18കാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോളജ് വിദ്യാര്‍ത്ഥിയായ ഏകനാഥിനെ(18)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടല്‍ തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പാട് ശ്രായിക്കാട് നിന്ന് കഴിഞ്ഞ ദിവസമാണ് ഏകനാഥിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ 4.30 ഓടെ അമൃതാനന്ദമയി ആശ്രമത്തിന് മുന്നിലുള്ള വീട്ടില്‍ നിന്നും പ്രഭാത സവാരിയ്ക്ക് പോയതായിരുന്നു.പിന്നീട് വിദ്യാര്‍ത്ഥിയെക്കുറിച്ച് യാതൊരു വിവരവുമില്ല.
തുടര്‍ന്ന് തിരച്ചില്‍ വ്യാപകമാക്കിയിരുന്നെങ്കിലും കണ്ടെത്താല്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കടര്‍ത്തീരത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.