Editor's ChoiceKerala NewsLatest NewsNationalNews
കടലിൽ പോയ ഒൻപത് ബോട്ടുകളും അൻപതിലേറെ മത്സ്യത്തൊഴിലാളികളെയും കാണാതായി.

ചെന്നൈ/ കാരയ്ക്കലിൽ നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ ഒൻപത് ബോട്ടുകൾ കാണാതായി. ഒൻപത് ബോട്ടുകളിലായി അൻപതിലേറെ മത്സ്യത്തൊഴിലാളികൾ ഉണ്ടെന്നാണ് ഒടുവിലുള്ള വിവരം. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. ഇന്നലെയാണ് ബോട്ടുകൾ കടലിലേക്ക് പോയത്. നിവാർ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കുശേഷം തമിഴ്നാട് തീരം തൊടാനിരിക്കെയാണ്
കോസ്റ്റ്ഗാർഡ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നിവാർ ചുഴലിക്കാറ്റിനു മുന്നോടിയായി ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തീര മേഖലകളില്‍ നിന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളെ ദുരന്ത സാദ്ധ്യത മേഖലകളില്‍ വിന്യസിച്ചു.