ആലത്തൂരില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ കണ്ടെത്തി

പാലക്കാട്: ആലത്തൂരില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി മുംബൈയില്‍ നിന്ന് കണ്ടെത്തി. പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ ആണ് കണ്ടെത്തിയത്. സൂര്യ കൃഷ്ണയെ ആലത്തൂരിലെത്തിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 30 മുതലാണ് സൂര്യയെ കാണാതായത്.
സൂര്യ ഗോവയിലും മുംബൈയിലും എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സ്വന്തം മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് ഇതൊന്നും എടുക്കാതെയാണ് സൂര്യ നാടുവിട്ടത്. രണ്ട് ജോടി വസ്ത്രം മാത്രമാണ് ഇവര്‍ അധികമായി വീട്ടില്‍ നിന്നും എടുത്തത്. ആലത്തൂരിലെ ബുക് സ്റ്റാളിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സൂര്യ വീട് വിട്ട് ഇറങ്ങിയത്.
ആലത്തൂരിലെ ഹാര്‍ഡ്‌വെയര്‍ കടയിലെ ജീവനക്കാരനായ അച്ഛനോടും ബുക് സ്റ്റാളിലേക്ക് വരാന്‍ സൂര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അച്ഛന്‍ ഏറെ നേരം കാത്തു നിന്നിട്ടും മകള്‍ എത്തിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും അന്വേഷണത്തിനൊടുവില്‍ സൂര്യയെ കണ്ടെത്തുകയും ചെയ്തു.