മുഹമ്മദ് റിയാസും പിടികിട്ടാപ്പുള്ളി, മുഖ്യമന്ത്രി സംരക്ഷിച്ചു, വി4 കേരള

കൊച്ചി/ ഡിവൈഎഫ്ഐ നേതാവും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ മുഹമ്മദ് റിയാസ് പൊതുമുതൽ നശിപ്പിച്ച കേസിൽ പിടികിട്ടാപുള്ളിയാണെന്നും എന്നിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നും,മുഖ്യ മന്ത്രി റിയാസിനെ സംരക്ഷിക്കുകയാണെന്നും വി ഫോര്‍ കേരള. വൈറ്റില മേല്‍പ്പാലാം ഉദ്ഘാടനത്തിന് മുന്‍പേ തുറന്നുകൊടുത്ത സംഭവത്തില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് വി ഫോര്‍ കേരള സംഘടനയുടെ ക്യാമ്പയിന്‍ കൺട്രോളര്‍ നിപുൺ ചെറിയാന്‍, റിയാസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ക്ലിഫ് ഹൗസില്‍ റിയാസിനെ ഒളിവില്‍ പാര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും അറസ്റ്റ് ചെയ്യണമെന്ന് വി ഫോര്‍ കേരള വാര്‍ത്താക്കുറിപ്പില്‍ കൊച്ചിയിൽ ആവശ്യപ്പെടുകയായിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി നിയമപ്രകാരം റിയാസിന് എതിരെ കേസ് ഉണ്ട്. കോഴിക്കോട് നടക്കാവ് പോലീസ് എടുത്ത കേസില്‍ കോടതി റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നതാനെന്ന് വി ഫോര്‍ കേരള ആരോപിക്കുന്നു. കേരളത്തിൽ ആഭ്യന്തര വകുപ്പിന്‍റെ തേർവാഴ്ച്ചയാണെന്നും പോലീസ് ഭീകരത കൊണ്ട് വി4 ന്റെ മുന്നേറ്റത്തെ അടിച്ചമർത്താന്‍ ശ്രമിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്. റിമാൻഡ് സമയത്ത് വി ഫോര്‍ കേരളയുടെ ക്യാമ്പയിന്‍ കൺട്രോളര്‍ നിപുൺ ചെറിയാനെ അഭിഭാഷകനുമായി ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും, ചട്ടം ലംഘിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് കൊവിഡ് ടെസ്റ്റ് നടത്തിയതെന്നും ആരോപിക്കുന്ന വി4 കേരള, പണി പൂര്‍ത്തിയായ ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുക്കാത്തത് കമ്യൂണിസ്റ്റ് സർക്കാരിന്‍റെ പാപ്പരത്തമാണെന്നും കുറ്റപ്പെടുത്തുന്നു.
ജനുവരി അഞ്ചാം തീയതി രാത്രിയാണ് വൈറ്റില മേല്‍പ്പാലത്തിലെ ബാരിക്കേഡുകള്‍ ഒരു സംഘം നീക്കം ചെയ്യുന്നത്. വാഹനങ്ങള്‍ പാലത്തിലേക്ക് കയറുകയും ചെയ്‍തു. ഇതിന് പിന്നാലെ നിപുണ്‍ ഉള്‍പ്പെടെ വി ഫോര്‍ കേരളയുടെ ഏഴ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാലം തുറന്നുകൊടുത്തതില്‍ പങ്കില്ലെന്നു വി ഫോര്‍ പ്രവര്‍ത്തകരുടെ വാദം അംഗീകരിക്കാതെയായിരുന്നു അറസ്റ്റ് ഉണ്ടായത്. പണിപൂര്‍ത്തിയായ പാലം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 31ന് വി ഫോര്‍ കൊച്ചി പ്രതിഷേധ സമരം നടത്തിയിരുന്നതിനാൽ അത് കാരണമാക്കിയായിരുന്നു അറസ്റ്റ് ഉണ്ടാവുന്നത്.