കെ എസ് എഫ് ഇ ശാഖകളിൽ കള്ളപ്പണം വെളുപ്പിക്കലും, ചിട്ടി തട്ടിപ്പും.

തിരുവനന്തപുരം / സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖക ളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ബ്രാഞ്ച് മാനേ ജർമാരുടെ ഒത്താശയോടെ നടന്ന കള്ളപ്പണം വെളുപ്പിക്കലും ചിട്ടി തട്ടിപ്പും കണ്ടെത്തി. ഓപ്പറേഷൻ ബചത് എന്ന പേരിൽ വിജിലൻസ് നടത്തി വരുന്ന പരിശോധന തുടരുകയാണ്. ചിട്ടികളിലെ ക്രമക്കേടു മായി ബന്ധപ്പെട്ടാണ് പരിശോധന മുഖ്യമായും നടക്കുന്നത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാ ടിൽ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടർന്നായിരുന്നു പരിശോധനക്ക് തുടക്കം കുറിക്കുന്നത്.
വിജിലൻസ് റെയ്ഡിൽ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയി രിക്കുന്നത്. ബ്രാഞ്ച് മാനേജർമാരുടെ സഹായത്തോടെ പണം വക മാറ്റിയതും കളളപണം വെളുപ്പിച്ചതും കണ്ടെത്തിയിട്ടുണ്ട്. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാത്ത അവസ്ഥയിൽ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കളളക്കണക്ക് തയ്യാറാക്കിയും ചിട്ടിയിൽ പങ്കാളികളാണ് വൻതട്ടിപ്പു നടത്തി വന്നതും കണ്ടെത്തിയതിൽ പെടും. മാസം രണ്ട് ലക്ഷം രൂപ മുതല്‍ പത്തുലക്ഷം വരെ ചിട്ടിയില്‍ അടക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സില്‍ വിജിലന്‍സ് സംശയം ഉയര്‍ത്തുന്നുണ്ട്. ഇത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമാണോ എന്നും വിജിലന്‍സ് സംശയിക്കുന്നു. നാല് കെ എസ് എഫ് ഇകളിൽ ആകട്ടെ സ്വർണ പണയത്തിലും തട്ടിപ്പ് കണ്ടെത്തി. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നതും കണ്ടെ ത്തിയിട്ടുണ്ട്. ശാഖകളിലെ ക്രമക്കേടുകൾ സംബന്ധിച്ചു നടപടിക്കുള്ള ശുപാർശയോടെ വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നല്കാനി രിക്കുകയാണ്.