സീറ്റ് ലഭിക്കാത്ത എ എ റഹീം ഡി വൈ എഫ് വൈ യിലൂടെ പി. രാജീവിനെതിരെ പ്രവർത്തനം തുടങ്ങിയോ?

കേരളത്തിൽ എൽ ഡി എഫ് ഏറ്റവും കൂടുതൽ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോളും ചാനൽ ചർച്ചകളിൽ വന്നിരുന്നു പാർട്ടിയെ സംരക്ഷിക്കുന്ന നേതാക്കന്മാർക്കിടയിൽ പ്രമുഖനായിരുന്നു എ എ റഹീം. ഈ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് തനിക്കു ലഭിക്കും എന്ന എല്ലാ ആത്മ വിശ്വാസവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ നെടുമങ്ങാട് ഇരട്ട കൊലപാതകം ചർച്ചയായപ്പോൾ ജില്ലയിൽ തന്റെ സ്വാധീനം കുറഞ്ഞു എന്ന് എ എ റഹീമിന് തന്നെ ബോധ്യപ്പെട്ടു.
എന്നാൽ ജില്ലക്ക് പുറത്തുള്ള ഒരു മണ്ഡലം എന്ന മോഹം ഉദിച്ചത്. അങ്ങിനെ കണക്കുകൂട്ടി തനിക്കു ലഭിക്കും എന് കരുതിയ മണ്ഡലമാണ് കളമശ്ശേരി. ജയ സാധ്യതയേക്കാള്‍ തന്റെ ഇമേജ് വർധിപ്പിക്കാൻ സാധിക്കും എന്ന നിലയിൽ ആ മണ്ഡലം ലഭിക്കാനുള്ള നീക്കം റഹീമും ആരംഭിച്ചു.
ഇതിനിടക്കാണ് പി.രാജീവ് രംഗത്ത് വരുന്നത്. പാർട്ടിക്ക് വേണ്ടി ചാനലുകളായ ചാനലുകൾ കയറി അപഹാസ്യമായ തന്നെ മാറ്റി നിർത്തി പി.രാജീവിന് സീറ്റ് നല്കിയതിനുള്ള അമർഷം റഹീം തീർത്തത് മറ്റൊരു തരത്തിലാണ്. കളമശ്ശേരിയിലെയും അയൽ മണ്ഡലത്തിലെയും ഡി വൈ എഫ് ഐ പ്രവർത്തകരെ കൂട്ടുപിടിച്ചു പി. രാജീവിനെതിരെ ചരട് വലി ആരംഭിച്ചു. കഴിഞ്ഞ തവണ യൂ ഡി എഫ് സ്ഥാനാർഥിക്കു ലഭിച്ച ഭൂരിപക്ഷത്തേക്കാൾ ഇത്തവണ ലഭിച്ചാൽ തന്നെ സഹായിച്ചവർക്ക് പാർട്ടിയിൽ ഉന്നത പദവി റഹീം ഉറപ്പു നൽകുന്നു. കളമശ്ശേരിയുടെ ഒരു ചരിത്രം വെച്ച് നോക്കുമ്പോൾ ഒരു പതിനായിരത്തിനു മുകളിൽ മാത്രം വിജയ സാധ്യതയുള്ള മണ്ഡലത്തിൽ ഇത്തവണ ഇരുപത്തിനായിരത്തിനു മുകളിൽ പോയാലും അത്ഭുത പെടേണ്ടതില്ല.
വാൽകഷ്ണം : ലുട്ടാപ്പി കുന്തം കൊണ്ട് നടക്കുന്നത് വെറുതെയല്ല