ബിനീഷിന്റെ ബിനാമികൾ വന്നില്ലെങ്കിൽ ഇ ഡി പൊക്കും.

ബംഗളൂരു / ബിനീഷിന്റെ ബിനാമികൾക്കായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇനി കാത്തിരുന്നേക്കില്ല. ഈ മാസം 18 ന് എൻഫോ ഴ്സ്മെൻറ് ഡയറക്ടറേറ്റ് ബംഗളൂരു സോണൽ ഓഫീസിൽ ഹാജരായില്ലെങ്കിൽ നാലു പേരെയും പോക്കാൻ തന്നെയാണ് ഇ ഡിയുടെ തീരുമാനം. ബിനീഷ് കോടിയേരിയുടെ ബിനാമികൾ എന്ന് കരുതുന്ന 4 പേർക്കാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നതാണ്. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ, ബിനീഷുമായും ലഹരിക്കടത്ത് കേസിൽ പ്രതിയായ അനൂപ് മുഹമ്മദുമായും ഒരുപോലെ ബന്ധവും സാമ്പത്തിക ഇടപാടുക ളുമുള്ള അരുൺ എസ്, തിരുവനന്തപുരം കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്, ലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട ബംഗളൂരുവിലെ ഹയാത്ത് ഹോട്ടലിന്റെ ഉടമസ്ഥ പങ്കാളി റഷീദ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. ഈ മാസം 18 ന് ബംഗളൂരു ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഇനിയും ഹാജരാകാതിരിക്കാനാണ് നീക്കമെങ്കിൽ നാലിനെയും പൊക്കാൻ തന്നെയാണ് ഇ ഡി യുടെ പരിപാടി.
ഹാജരാകാൻ 10 ദിവസത്തെ സമയം വേണമെന്ന് അരുൺ ഇ ഡി യോട് ആവശ്യപ്പെട്ടു. ലഹരി കടത്ത് കേസിൽ പ്രതിയായ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് 20 തവണ അരുൺ പണം അയച്ചിട്ടുണ്ട്. ഈ പണത്തിൻറെ ഉറവിടവും എന്തിനുവേണ്ടിയാണ് അനൂപിന് പണം നൽകിയത് എന്നതുമാണ് പ്രധാനമായും ഇ ഡി ആരായുന്നത്. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ ഏഴ് ലക്ഷം രൂപയാണ് ബിനീഷിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ളത്. അബ്ദുൽ ലത്തീഫിനും റഷീദ്ദിനും ഇത് രണ്ടാം തവണയാണ് ഇ ഡി നോട്ടീസ് അയയ്ക്കുന്നത്. ലത്തീഫിനെ കാണാനില്ലെന്ന് വീട്ടുകാർ അറിയിച്ചതിനാൽ നോട്ടീസ് വീട്ടുകാർക്ക് കൈമാറുകയായിരുന്നു. ബിനീഷ് ഗൾഫിൽ ജോലി ചെയ്തിരുന്ന കാലം മുതൽ ബിനീഷിന്റെ ബിനാമിയാണ് അബ്ദുൾ ലത്തീഫ് എന്നാണ് ഇ ഡി നിഗമനം. ഗൾഫിൽ ബിനീഷുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അടക്കം ലത്തീഫിന്റെ പങ്ക് സംശയിക്കുന്നുണ്ട്.
അബ്ദുൾ ലത്തീഫിന്റെ തിരുവന്തപുരത്തെ സ്ഥാപനങ്ങളിലും വീട്ടിലും റെയ്ഡ് നടത്തിയ ഇ ഡി പല സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തിരുന്നു. നേരത്തെ അബ്ദുൾ ലത്തീഫിന് നോട്ടീസ് നൽകിയപ്പോൾ അമ്മ കോവിഡ് പോസിറ്റീവ് ആണെന്നും നവംബർ 4 വരെ ക്വാറന്റീൻ ആണന്നുമുള്ള മറുപടിയാണ് നൽകിയത്. എന്നാൽ അതിനുശേഷവും ഇ ഡി ക്ക് മുന്നിൽ ഹാജരാവാൻ ലത്തീഫ് തയ്യാറായില്ല. ഇതേത്തുടർന്നാണ് ലത്തീഫിന് രണ്ടാംതവണയും നോട്ടീസ് നൽകിയത്. ഈ നാല് പേരോടും ഹാജരാകാൻ നിർദ്ദേശിച്ച നവംബർ 18ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അന്നാണ് ബിനീഷ് കോടിയേരിയുടെ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുക. അന്നാണ് ബിനീഷിന്റെ ജാമ്യാപേക്ഷയ്ക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മറുപടി നൽകേണ്ട ദിവസം.ഇ ഡിയുടെ 13 ദിവസത്തെ കസ്റ്റഡിക്ക് ശേഷം നവംബർ 11ന് ബിനീഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യാപേക്ഷ നൽകിയിരുന്നു.ഇ ഡി ശക്തമായി എതിർത്തതിനെ തുടർന്ന് ജാമ്യാപേക്ഷ പരിഗണി ക്കാൻ ബംഗളൂരു സിറ്റി സെഷൻസ് കോടതി 34 തയ്യാറായില്ല. ജാമ്യം നൽകിയാൽ ബിനീഷ് രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ബിനീഷിന് കേരളത്തിൽ വലിയ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും ഇ ഡി കോടതി യിൽ റിപ്പോർട്ട് നൽകിയിരുന്നു. ജാമ്യാപേക്ഷ എങ്കിലും പരിഗണി ക്കണമെന്ന് ബിനീഷിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാ ഷകൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കോടതി അന്നതിന് തയ്യാറായില്ല.ബിനീഷിനെയും ബിനാമികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്ന് ഇ ഡി അഭിഭാഷകൻ കോടതി യിൽ പറഞ്ഞിരുന്നു. ബിനാമികൾ ഹാജരാകാത്ത പക്ഷം അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. ബിനീഷിനൊപ്പമാണ് ചോദ്യം ചെയ്യുന്നതെങ്കിൽ ബിനിഷിൻ്റെ കള്ളികൾ മുഴുവൻ വെളിച്ചത്താവും.പിടിച്ചു നിൽക്കാൻ ഒരു പിടിവള്ളിയുമില്ലാതെ ബിനീഷ് കേസിൽ അകപ്പെടുമെന്നും തീർച്ച.