ആരോപണം സത്യമല്ല;മന്ത്രി എ കെ ശശീന്ദ്രന്‍.
കൊല്ലം: യുവതിക്കെതിരായ പീഡന പരാതിയില്‍ അനാവശ്യമായി ഇടപെട്ടെന്ന ആരോപണം നിഷേധിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍. എന്‍സിപി നേതാവ് ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ താന്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. കുറച്ച് ദിവസമായി അവിടെ പാര്‍ട്ടിയില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് കേള്‍ക്കുന്നു. അത് താങ്കള്‍ ഇടപെട്ട് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ശശീന്ദ്രന്‍ ഫോണില്‍ പറഞ്ഞു.
“സാര്‍ പറയുന്നത് തന്റെ മകളെ ഗംഗാ ഹോട്ടലിന്റെ മുതലാളി പത്മാകരന്‍ കൈയ്ക്ക് കയറി പിടിച്ച കാര്യമാണോ?. അതേ..അതേ. അത് നല്ല രീതിയില്‍ തീര്‍ക്കണം. സാര്‍ അയാള്‍ ഒരു ബിജെപിക്കാരാനാണ്. അത് എങ്ങനെ നല്ലരീതിയില്‍ തീര്‍ക്കണമെന്നാണ് സാര്‍ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുമ്പോള്‍ താങ്കള്‍ മുന്‍കൈ എടുത്ത് അത് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ ആവര്‍ത്തിക്കുന്നു. മറ്റുകാര്യങ്ങള്‍ നമ്മുക്ക് ഫോണിലൂടെയല്ലാതെ നേരില്‍ പറയാമെന്നും മന്ത്രി പറഞ്ഞു”. ഈ ഫോണ്‍ സംഭാഷണം ചര്‍ച്ച വിഷയം ആയപ്പോഴാണ് താന്‍ പാര്‍ട്ടിക്കാരനെ പറ്റി ആക്ഷേപം കേട്ടപ്പോള്‍ വിളിച്ചതാണെന്നും പീഡനക്കേസ് ആണെന്നറിഞ്ഞതോടെ താന്‍ പിന്‍മാറിയെന്നുമുള്ള വിശദീകരണം ഇപ്പോള്‍ മന്ത്രി നടത്തുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ തന്റെ കൈയില്‍ കടന്നു പിടിച്ചെന്നാണ് യുവതിയുടെ പരാതി. യുവതി പോലീസില്‍ പരാതിപ്പെട്ടിടും വേണ്ട നടപടികള്‍ ഇതുവരെ പൊലീസ് സ്വീകരിച്ചിട്ടില്ലെന്ന് യുവതിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മന്ത്രിയുടെ ഇടപെടല്‍ കാരണമാണ് തങ്ങള്‍ക്ക് നീതി കിട്ടാത്തതുമെന്നുമാണ് യുവതിയുടെ പിതാവ് ആരോപിക്കുന്നത്.