Kerala NewsLatest NewsLocal NewsNationalNews
സംസ്ഥാനത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക്, അഞ്ചംഗ ഉപസമിതി സന്ദര്‍ശിക്കും.

സംസ്ഥാനത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക്. നിലവിൽ 135.78 അടിയായി ജലനിരപ്പ്. 136 അടിയിലേക്ക് എത്തിയാല്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട തയ്യാറെടുപ്പുകൾ പൂര്‍ത്തിയാക്കിയെന്ന് ഇടുക്കി ജല്ലാ ഭരണകൂടം അറിയിച്ചു.
അണക്കെട്ടിന്റെ ജലനിരപ്പ് 136 അടി എത്തിയാല്‍ സ്പില്‍വേ തുറക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. കേരളം ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച കത്ത് നൽകിയിരുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിക്കുകയാണ്.