തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാല്‍ സംഘടനാ തലത്തില്‍ അഴിച്ചുപണി; മുല്ലപ്പള്ളി
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഡി.സി.സി പ്രസിഡന്റുമാരെ അടക്കം മാറ്റാനുള്ള തീരുമാനം ഉണ്ടായിരുന്നെന്നും, എന്നാല്‍ അത് നടപ്പിലാക്കാനായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘പാര്‍ട്ടിയില്‍ സമഗ്രമായ മാറ്റം വേണമെന്ന കെ. സുധാകരന്റെ വിമര്‍ശനം പോസിറ്റീവായി എടുക്കുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന കാര്യം സുധാകരന് തന്നെ അറിയാം. മുല്ലപ്പള്ളി പറഞ്ഞു
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയേയും തോല്‍പ്പിക്കാനുള്ള ശ്രമം പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല’. ഗുണപരമായ മാറ്റത്തിനായി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ അഴിച്ചുപണികള്‍ നടക്കുമെന്നും, മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.