Kerala NewsLatest NewsUncategorized

ജനങ്ങളുടെ വിശ്വാസത്തെ ഫുട്ബോൾ തട്ടുന്നത് പോലെയിട്ട് തട്ടരുത്, തെറ്റുകൾ തിരുത്തണം: വോട്ട് രേഖപ്പെടുത്തി രഹ്ന ഫാത്തിമ

ജനങ്ങളുടെ വിശ്വാസത്തെ ഫുട്ബോൾ തട്ടുന്നത് പോലെയിട്ട് തട്ടരുതെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. വോട്ട് രേഖപ്പെടുത്തിയ ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രഹ്ന ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളെ അവരുടെ വിശ്വാസത്തെ പ്രതീക്ഷയെ ഫുട്ബോൾ തട്ടുന്നത് പോലെയിട്ട് തട്ടരുത്. തെറ്റുകൾ തിരുത്തണം- രഹ്ന കുറിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചുകൊണ്ടായിരുന്നു രഹ്നയുടെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജനങ്ങളെ അവരുടെ വിശ്വാസത്തെ പ്രതീക്ഷയെ ഫുട്ബോൾ തട്ടുന്നത് പോലെയിട്ട് തട്ടരുത്. തെറ്റുകൾ തിരുത്തണം.

ഇന്ത്യൻ ഭരണഘടന ആമുഖം ഇപ്രകാരമാണ്:

‘നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്ബത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്‌, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.’ ഓർമ്മവേണം ഈ വാക്കുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button