വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടലാണെന്ന് മുല്ലപ്പള്ളി.

വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടലാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകൾ ആണ് നടന്നത്. യുവാക്കളെ വെടിവെച്ച് കൊല്ലുക അല്ല പരിഹാരം. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. ആദിവാസി ഊരുകളിൽ സാമ്പത്തിക സുരക്ഷിതത്വമില്ല. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ശക്തമായി അപലപിക്കുന്നു. മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ രാഷ്ട്രീയം പറയാനുള്ള വേദിയായി മാറിയിരിക്കുന്നു. വാർത്താ സമ്മേളനം എന്നത് പി ആർ വർക്ക് ആണ്. ഏറ്റവും വലിയ നെഞ്ചിടിപ്പ് ഇപ്പോൾ മുഖ്യമന്ത്രിക്കാണ്. അന്വേഷണം തന്‍റെ വീട്ടിലേക്കും ഓഫീസിലേക്കും എത്തുമെന്ന് മനസിലാക്കിയാണ് അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്താരാഷ്ട്ര വ്യാപ്തിയുളളതാണ്. കേന്ദ്ര ഏജൻസികളെ ഉത്തരേന്ത്യയിൽ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. എന്നാൽ അത്തരം പ്രവണത കേരളത്തിലില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുകയുണ്ടായി.