പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് 2 വര്‍ഷം; 9 വയസ്സുകാരിയുടെ കൊലപാതകിയെ കണ്ടെത്താനാകാതെ പോലീസ്
ഇടുക്കി: പീഡനത്തിനിരയായി കൊല്ലപ്പെട്ട ഗുണ്ടുമല 9 വയസ്സുകാരിയായ ബാലികയുടെ കൊലപാതകിയെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. സംഭവം നടന്ന് 2 വര്‍ഷമായിട്ടും പോലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല.
കേസന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതികളെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മൂന്നാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷന് സമീപം പൊലീസ് മര്‍ച്ച് തടഞ്ഞു.
2019 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണന്‍ദേവന്‍ കബനി ഗുണ്ടുമല എസ്റ്റേറ്റിലെ ലയത്തില്‍ പാണ്ഡ്യയമ്മയുടെ മകള്‍ ഒമ്പതുവയസ്സുകാരി അന്‍പരസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി്. പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ബാലിക പീഡനത്തിന് ഇരയായതായി ശാസ്ത്രീയ പരിശോധനയില്‍ നിന്നും വ്യക്തമായിരുന്നു.
സാഹചര്യ തെളിവുകള്‍ ലഭിക്കാതെ വന്നതോടെ മൂന്നാര്‍, ഉടുമ്പന്‍ചോല, അടിമാലി സിഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. കുട്ടിയുടെ മതാവിനെയും സുഹൃത്തിനെയും നുണ പരിശോധനക്ക് വിധേയമാക്കിയെങ്കിലും തെളിവ് കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ കഴിഞ്ഞ ദിവസം ഇരുവരും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കിയിരുന്നു.