മുത്തൂറ്റ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്.
NewsKeralaPoliticsLocal News

മുത്തൂറ്റ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്.

കൊച്ചി / മുത്തൂറ്റ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. പിരിച്ചുവിട്ട 164 ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ വീണ്ടും സമര രംഗത്ത് ഇറങ്ങുന്നത്. ആവശ്യങ്ങള്‍ മാനേജ്മെന്റ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം. നേരത്തെ നടത്തി വന്ന സമരം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ മാനേജ്മെന്റുമായി 20 വട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും നിഷേധാത്മക നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ ആരോപിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ മുത്തൂറ്റിന്റെ ഹെഡ് ഓഫിസിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തും. അനിശ്ചതകാല പണിമുടക്കിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് തൊഴിലാളി യൂണിയന്‍ പറയുന്നത്.

Related Articles

Post Your Comments

Back to top button