Kerala NewsLatest NewsNews
എംവി ജയരാജന്റെ നില ഗുരുതരം,ചികിത്സയ്ക്കായി തിരുവനന്തപുരത്ത് നിന്നും പ്രത്യേക സംഘം

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നില ഗുരുതരം. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജന് വിദഗ്ദ്ധ ചികിത്സ നല്‍കുന്നതിനായി തിരുവനന്തപുരത്ത് നിന്നും പ്രത്യേക വിദഗ്ദ്ധസംഘം ഉടന്‍ പുറപ്പെടും. കൊവിഡ് രോഗബാധിതനായ ജയരാജന്‍ ചികിത്സയിലായിരുന്നു.
ന്യൂമോണിയ്‌ക്കൊപ്പം ഉയര്‍ന്ന പ്രമേഹവുമുളള അദ്ദേഹത്തെ ഇന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുളള പുതിയ വിദഗ്ദ്ധ സംഘം ഉടന്‍ പരിയാരത്തെത്തും.
ഒരാഴ്ച മുന്‍പാണ് ജയരാജന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ചികിത്സ നടത്തുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പ്രത്യേക ഡോക്ടര്‍മാരും പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘവുമാണ് ഇപ്പോള്‍ ജയരാജനെ ചികിത്സിയ്ക്കുന്നത്.