Kerala NewsLatest News
ഡ്രൈവിങ് ലൈസന്‍സ്; എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കി മോട്ടോര്‍ വാഹന വകുപ്പ്
ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പൂര്‍ണമായും ഓണ്‍ലൈനില്‍ ആയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹന രജിസ്ട്രേഷന്‍ സംബന്ധിച്ച നടപടികളുടെ ഭാഗമായി വാഹനയുടമയുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്പര്‍ വാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
എല്ലാ വാഹനയുടമകളും നിര്‍ബന്ധമായും ഉടമയുടെ മൊബൈല്‍ നമ്പര്‍ www.parivahan.gov.in ല്‍ നല്‍കണം. വാഹന കൈമാറ്റം, മേല്‍ വിലാസം മാറ്റം രേഖപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി.
മോട്ടോര്‍ വാഹന ഇടപാടുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയാണെന്നും”നിലവില്‍ ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ എല്ലാ സേവനങ്ങളും പൂര്‍ണമായും മോട്ടോര്‍ വാഹനവകുപ്പില്‍ ഓണ്‍ലൈനില്‍ ആയിക്കഴിഞ്ഞതായും മോട്ടോര്‍ വാഹന വകുപ്പ് ഉഅറിയിച്ചു