ചിത്ര കാമരാജിന്റെ മരണത്തിൽ ദുരൂഹത.

പ്രീജ എസ് ആർ
തമിഴകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നടിയും അവതാരകയുമായ ചിത്ര കാമരാജിന്റെ മരണത്തിൽ ദുരൂഹത. ചിത്രയുടെ മുഖത്ത് പാടുകളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ചിത്രയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന അന്വേഷണം നടക്കുന്നതിനിടെയാണ് ഈ വിവരവും പുറത്തു വന്നിരിക്കുന്നത്. ചിത്രയെ ചെന്നൈയിലെ നസ്രത്ത് പേട്ടിലെ ഹോട്ടല്‍ റൂമിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കിൽപോക് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം കഴിഞ്ഞു റിപ്പോർട്ടു ലഭിച്ചാൽ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴിൽ തിളങ്ങി നിന്ന താരത്തിന് ബിസിനസുകാരനായ ഹേംരാജുമായി രണ്ടു മാസം മുൻപ് വിവാഹ നിശ്ചയം നടന്നിരുന്നു. ജനുവരിയിലാണു വിവാഹം. സീരിയൽ ഷൂട്ടിങ് കഴിഞ്ഞു ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തുന്നത്. 28 വയസുണ്ടായിരുന്ന താരം പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലൂടെയാണ് ജന ശ്രദ്ധ നേടിയത് . തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകയുടെ വിയോഗത്തിൽ താരങ്ങളും ഞെട്ടിയിരിക്കുകയാണ് . താരത്തിന്റയെ മരണ ശേഷം വിയോഗത്തിൽ കണ്ണീരണിഞ്ഞു നിൽക്കുന്ന സഹപ്രവർത്തകരുടേയും ദൃശ്യങ്ങളുടേയും ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നു .മോർച്ചറിക്കു പുറത്ത് വേദനയോടെ നിൽക്കുന്നവരുടെ ദൃശ്യങ്ങൾ ഹൃദയഭേദകമായ കാഴ്ചയാണ് .അതിലുപരി മരണത്തിന് മണിക്കൂറുകൾ മുൻപ് പോലും ഇൻസ്റ്റഗ്രാമിൽ ആക്റ്റീവ് ആയ ചിത്ര പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. താരം അവസാനമായി പങ്കുവച്ച ചിത്രങ്ങൾ സങ്കടത്തിന്റെ നിഴലുള്ളതായിരുന്നില്ല. ഇൻസ്റ്റഗ്രാമില്‍ ഏറെ സജീവമായ ചിത്രയ്ക്ക് ഒന്നര മില്യണിലേറെ ഫോളോവേഴ്സും ഉണ്ട് .മണിക്കൂറുകൾക്കുമുന്നെ തൻ സന്തോഷവതിയാണെന്ന രീതിയിലുള്ള തന്റെ ചിത്രങ്ങൾ പങ്കുവെച്ച താരത്തിന് എന്താണ് സംഭവിച്ചത് എന്നതാണ് പലരെയും അതിശയിപ്പിക്കുന്നത് .
ചിത്രയുടെ മരണവുമായി ബന്ധപ്പെട്ടു പ്രതിശ്രുത വരൻ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു. ഹേംനാഥും സംഭവ സമയത്തു ഹോട്ടലിലുണ്ടായിരുന്നു. സീരിയൽ ഷൂട്ടിങ്ങിനായി 4 ദിവസം മുൻപാണു ഹോട്ടലിൽ മുറിയെടുക്കുന്നത് .ഹെംനാഥിന്റെ മൊഴി പ്രകാരം ചിത്ര വിഷാദ രോഗിയായിരുന്നുവെന്നാണ് സൂചന . ഓഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ റജിസ്റ്റർ വിവാഹം ചെയ്തതായി പറയുന്നു. ജനുവരിയിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. മനശാസ്ത്രത്തിൽ ബിരുദധാരിയാണ് ചിത്ര . ജനപ്രിയ സീരിയലായ പാണ്ഡ്യന്‍ സ്റ്റോഴ്സിലെ മുല്ലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചിത്ര ശ്രദ്ധിക്കപെടുന്നത്. ഈ സീരിയലിന്റെ ഷൂട്ടിങ് നഗരത്തിനു പുറത്തെ ഇ.വി.പി ഫിലിം സിറ്റിയിൽ നടക്കുകയായിരുന്നു .സീരിയയിലിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോകുന്നുവെന്നു പറഞ്ഞു റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നു ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദിന്റെ വെളിപ്പെടുത്തൽ .വിളിച്ചിട്ടു തുറക്കാത്തതിനെത്തുടർന്നു ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ലൊക്കേഷനിൽ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നു ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ഹേം നാഥുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിചുവരികയാണ് .
വി ജെ ചിത്ര ചെന്നൈ കോട്ടൂർപുരം സ്വദേശിയാണ് . ഒരു തമിഴ് സിനിമയിലേക്ക് ചിത്ര കരാർ ആയിരുന്നതായും റിപ്പോർട്ടുകളുണ്ട്. മക്കൾ ടിവി, ജയ ടിവി, സീ തമിഴ്, സ്റ്റാർ വിജയ് തുടങ്ങിയ ചാനലുകളിലെല്ലാം നിരവധി ഷോയുടെ അവതാരകയായ ചിത്ര വിവിധ ചാനലുകളിലെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് .താരത്തിന്റെ വിയോഗം തന്നെ ഞെട്ടിച്ചുവെന്നാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാര പറഞ്ഞത്.