DeathKerala NewsLatest NewsUncategorized
പി.ടി മോഹനകൃഷ്ണന്റെ ഭാര്യ നളിനി മോഹനകൃഷ്ണൻ അന്തരിച്ചു
മലപ്പുറം : മുൻ എം. എൽ. എ യും ഗുരുവായൂർ ദേവസ്വം ചെയർമാനുമായിരുന്ന പി.ടി മോഹനകൃഷ്ണന്റെ ഭാര്യ നളിനി മോഹനകൃഷ്ണൻ (80 ) അന്തരിച്ചു. പരപ്പനങ്ങാടി ഡിവിഷനിൽ നിന്നും ജില്ലാപഞ്ചായത്തിലേക്കു തിരഞെടുക്കപെട്ടിട്ടുണ്ട് . മഹിളാ കോൺഗ്രസ് ജില്ലാ അധ്യക്ഷ , ഗ്രാമപഞ്ചായത്ത് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയ്മോഹൻ മകനാണ് . മറ്റു മക്കൾ : ആശ രാമചന്ദ്രൻ, പരേതനായ സുധീർ ഗോവിന്ദ് , ഹേമ മോഹൻ, സിന്ധു ഉണ്ണി . മരുമക്കൾ: ഡോക്ടർ രാമചന്ദ്രൻ , പ്രേമജ, മോഹനകൃഷ്ണൻ , പാർവതി,രാവുണ്ണി.