Latest NewsSports

സംഘാടകർ പിഴ ചുമത്തി; നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും പിന്മാറി

പാരീസ്: ലോക രണ്ടാം നമ്പർ വനിതാ താരം നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും പിന്മാറി. വാർത്ത സമ്മേളനത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് സംഘാടകർ പിഴ ചുമത്തിയതിൽ പ്രതിഷേധിച്ചാണ് നവോമിയുടെ പിന്മാറ്റം. രണ്ടാം റൗണ്ടിൽ റുമേനിയയുടെ അന്ന ബോഗ്ദനെ നേരിടാനിരിക്കെയാണു ഒസാക്കയുടെ അപ്രതീക്ഷിതമായി നവോമി പിന്മാറിയത്.

ആദ്യ മത്സരം ജയിച്ച ശേഷമുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന നവോമിക്ക് പിഴ ചുമത്തുമെന്ന് ഗ്രാന്റ് സ്ലാം ടൂർണമെന്റുകളുടെ സംഘാടകർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു. വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചതിന്റെ പേരിൽ 15,000 ഡോളറാണ് പിഴയിട്ടത്. ഇതിന് ശേഷമാണ് ഒസാക്ക പിന്മാറ്റം അറിയിച്ചത്.

അതേസമയം താൻ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നവോമി ഒസാക്ക പറഞ്ഞു. താൻ കാരണം മറ്റ് താരങ്ങളുടെ ഏകാഗ്രത നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല.
2008 ലെ യു.എസ് ഓപ്പൺ കിരീട നേട്ടത്തിന് ശേഷം വിഷാദ രോഗം ബാധിച്ച തനിക്ക് പൊതുവേദിയിൽ സംസാരിക്കാൻ ബുദ്ധിമുട്ടാണെന്നും നവോമി ട്വിറ്ററിൽ കുറിച്ചു.

നവോമിക്ക പിന്തുണയുമായി സെറീന വില്യംസും രംഗത്തെത്തിയിട്ടുണ്ട്. ഒസാക്കയെ മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും അവൾക്കിപ്പോൾ ആലിംഗനം നൽകാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് സെറീന പറഞ്ഞത്. ഒസാക്കയുടെ മാനസികാവസ്ഥ തനിക്ക് മനസിലാക്കാനാവും. എനിക്കും അങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാ മനുഷ്യരും ഒരുപോലെയല്ല. എല്ലാവരും പ്രശ്‌നങ്ങളെ നേരിടുന്നത് വ്യത്യസ്തമായാണെന്നും സെറീന പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button