Editor's ChoiceKerala NewsLatest NewsLocal NewsNews
എംഎൽഎ എം.സി. കമറുദ്ദീന് മൂന്ന് കേസുകളിൽ ജാമ്യം.

കൊച്ചി / ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലീം ലീഗ് എംഎൽഎ എം.സി. കമറുദ്ദീന് മൂന്ന് കേസുകളിൽ ജാമ്യം. കർശന ഉപാധികളോടെ മൂന്ന് കേസുകളിൽ എം.സി. കമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കമറുദ്ദീന്റെ ആരോഗ്യവും മറ്റ് കേസുകളിൽ പ്രതിയല്ലെന്നതും പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസ് നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഉള്ള ഉപാധികളോടുകൂടിയാണ് കോടതി ജാമ്യം നൽകിയത്. എംഎൽഎ ക്കെതിരെ മറ്റ് കേസുകൾ ഉള്ളതിനാൽ പുറത്തിറങ്ങാൻ കഴിയില്ല.