സജിതയുടെ മതം മാറ്റിയിട്ടില്ല; മറിച്ചുള്ള പ്രചരണങ്ങൾ ശരിയല്ലെന്ന് ഭർത്താവ് റഹ്‌മാൻ
പാലക്കാട്: ഒറ്റമുറിക്കുള്ളിൽ യുവതിയെ പത്തുവർഷത്തോളം ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിൽ സജിതയുടെ ഭർത്താവ് റഹ്മാൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്.
സജിതയെ താൻ മതം മാറ്റിയിട്ടില്ലെന്നും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാമെന്നുമാണ് ഭർത്താവ് റഹ്‌മാൻ പറയുന്നത്. തനിക്ക് മതം മാറ്റാൻ താത്പര്യമില്ല, ഇതുവരെ അതിന് ശ്രമിച്ചിട്ടുമില്ല. അവളുടെ രീതിയിൽ അവൾ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങൾ തെറ്റാണ്. മതം നോക്കിയിട്ടല്ല തങ്ങൾ സ്‌നേഹിച്ചതെന്നും റഹ്‌മാൻ വ്യക്തമാക്കി.
മൂന്ന് മാസങ്ങൾക്ക് മുമ്ബ് വീട്ടിൽ നിന്നും കാണാതായ റഹ്‌മാനെ സഹോദരൻ അവിചാരിതമായി കണ്ടുമുട്ടുന്നതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥ പുറം ലോകം അറിയുന്നത്. വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവിൽ ദാമ്ബത്യം ആരംഭിച്ചത്.
ഇവരുടെ പ്രണയകഥ പുറത്തുവന്നതോടെ റഹ്‌മാൻ സജിതയെ മതം മാറ്റിയെന്ന തരത്തിലുള്ള ആരോപണങ്ങളും ശക്തമായിരുന്നു. ഈ ആരോപണമാണ് റഹ്മാൻ ഇപ്പോൾ തള്ളിയിരിക്കുന്നത്.