Latest NewsNationalNewsUncategorized

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മൂ്ന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.. കര്‍ഷക ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും ഇന്നു രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ പ്രയത്നം നേരില്‍കണ്ടയാളാണ് താന്‍.

രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. അതിനാല്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഈ മാസം അവസാനം മുതല്‍ ചേരുന്ന പാര്‍ലമെന്റിന്റെ സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുനാനാക്ക് ജയന്തി ആശംസകളും പ്രധാനമന്ത്രി നേര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button