Kerala NewsLatest News

സംസ്ഥാനത്ത് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18-ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാരിന്‍്റെ സത്യപ്രതിജ്ഞ മെയ് 18-ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പിബി മെബര്‍മാര്‍ തമ്മിലുള്ള യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമായത്.

ഇതിനു മുന്നോടിയായി 17-ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. 18-ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെന്‍്ററില്‍ ചേരും.

അതിന് ശേഷം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ. സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും.

പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം. ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ലളിതമായിട്ടാവും നടത്തുക.

2016 മെയ് 25-നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button