മാണിയുടെ സുന്ദരിക്കായി ജോസും, കാപ്പനും.. പാലായെ ചൊല്ലി ഇടതുമുന്നണിയിൽ പുതിയ രാഷ്ട്രീയ പോര്,

കോട്ടയം/കെ എം മാണി സ്വന്തം സുന്ദരിയെപോലെ കണ്ട പ്രിയപ്പെട്ട മണ്ഡലകമാണ് പാലാ. തദ്ദേശ തെരഞ്ഞെടുപ്പിന് പിറകെ പാലായെ ചൊല്ലി ഇടതുമുന്നണിയിൽ പുതിയ രാഷ്ട്രീയ പോര്. വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ പാലാ നിയമസഭാ സീറ്റ് ആർക്കായിരിക്കും എന്നതിനെ ചൊല്ലിയാണ് തർക്കം രൂക്ഷമാകുന്നത്. എൽ ഡി എഫിൽ അടുത്തിടെ ചേക്കേറിയ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പാലാ നിയമസഭാ സീറ്റിന് പരോക്ഷ വാദം ഉന്നയിച്ച് രംഗത്തു വന്നിരിക്കുകയാണ്. കേരള കോൺഗ്രസിന്റെ ശക്തി ഇടത് മുന്നണി മുന്നണി തിരിച്ചറിഞ്ഞിരിക്കുകയാണെന്നും,നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിക്കുമെന്നും ജോസ് കെ മാണി പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ജോസ് വിഭാഗത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് ഇക്കാര്യത്തിൽ മാണി സി കാപ്പന്റെ മറുപടി. കേരളം കോൺഗ്രസിന് പാലാ ഒരു കാരണ വശാലും വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നാണ് കാപ്പൻ പറഞ്ഞിരിക്കുന്നത്. ഒരുമുന്നണിയിലാണ് ജോസും കാപ്പനും ഉള്ളതെങ്കിലും ജോസ് കെ മാണിയുടെ വരവ് പാലായ്ക്ക് പുറത്ത് ഗുണമുണ്ടാക്കിയെന്നു സമ്മതിക്കുന്ന കാപ്പൻ, എന്നാൽ മിന്നുന്ന പ്രകടനം ഒന്നും പാലായിൽ ഉണ്ടായില്ലെന്ന് മാണി സി കാപ്പൻ പറയുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം ഇല്ലാതെ ഇടതുമുന്നണി പാലായിൽ ഉണ്ടാക്കിയ നേട്ടത്തിനൊപ്പം എത്താൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞിട്ടില്ലെന്നാണ് കാപ്പന്റെ അവകാശ വാദം. പാലാ മുനിസിപ്പാലിറ്റിയിൽ 17 സീറ്റ് ഉണ്ടായിരുന്ന ജോസ് വിഭാഗത്തിന് 10 സീറ്റ് മാത്രമേ ഇത്തവണ ലഭിച്ചിട്ടുള്ളൂവെന്നും കാപ്പൻ ഇക്കാര്യത്തിന് തെളിവായി പറയുന്നു.
കേരള കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടിയതിന് പിറകെ ജോസ് കെ മാണിയുടെ പ്രതികരണങ്ങൾക്ക് ശക്തി കൂടിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ അർഹിക്കുന്ന പ്രാതിനിധ്യം കേരള കോൺഗ്രസിന് ലഭിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി കരുത്തു തെളിയിച്ചെന്നും ജോസ് കെ മാണി പറഞ്ഞതായും, പല നഗര സഭ ലഭിച്ചതോടെ സി പി എം കേരളം കോൺഗ്രസ് ബന്ധം പ്രാദേശിക തലത്തിൽ ദൃഢമായിരിക്കുന്നതാണ് കാപ്പനെയും എൻ സി പിയെയും ആശങ്കയിലാക്കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രാദേശിക രാഷ്ട്രീയ കൂട്ട് കെട്ടിന് പുതിയ മാനം കൈവന്നിരിക്കുന്നത് ജോസ് കെ മാണിക്ക് അനുകൂല മായിരിക്കുകയാണ്.സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ പോലും എൻ സി പി യെ തഴഞ്ഞതായുള്ള ആരോപണങ്ങൾ നില നിൽക്കെ വരുന്ന തെരഞ്ഞെടുപ്പിൽ പാലാ നഷ്ടമാകുമോ എന്ന ഭീതിയാണ് പാർട്ടിക്കും പ്രത്യേകിച്ച് കാപ്പനും ഉള്ളത്.
ഇടതുപക്ഷത്തിനൊപ്പം തന്നെയാണ് എൻ സി പി. രണ്ടു പതിറ്റാണ്ടുകാലത്തെ പോരാട്ടത്തിനുശേഷം ഇടതു പ്രവർത്തകർ കഷ്ടപ്പെടു നേടിയതാണ് പാലാ സീറ്റ്. പാലാ ഒരു കാരണവശാലും വിട്ടുംനൽകില്ലെന്നും കാപ്പൻ ഉറപ്പിച്ചു പറയുന്നത് അത് കൊണ്ട് തന്നെയാണ്. അതോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് വേണ്ടി കോട്ടയത്ത് എൻസിപി അവഗണന നേരിട്ടുവെന്നും മാണി സി കാപ്പൻ പറയുന്നുണ്ട്. പാലായിൽ മത്സരിക്കേണ്ട എന്ന് മുന്നണി പറഞ്ഞിട്ടില്ല. 54 വർഷത്തെ പോരാട്ടത്തിന് ശേഷം നേടിയ സീറ്റ് തോറ്റ കക്ഷിക്കു തന്നെ വിട്ടു കൊടുക്കാൻ എൽ ഡി എഫ് മുന്നണി പറയുമെന്ന് തോന്നുന്നില്ല എന്നും മാണി സി കാപ്പൻ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടയിലും മധ്യകേരളത്തിൽ കേരള കോൺഗ്രസ് എൻസിപി പോര് പൂർവാധികം ശക്തി ആർജിച്ചിരിക്കുകയാണ്.