ജലീലിനെ ചോദ്യം ചെയ്തതിന് പിറകെ സി-ആപ്റ്റില്‍ എന്‍.ഐ.എ പരിശോധന,

സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തതിന് പിറകെ മന്ത്രിയുടെ ചുമതലയിലുള്ള വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ എന്‍.ഐ.എ സംഘം പരിശോധന നടത്തി. മതഗ്രന്ഥം കൊണ്ടുവന്നു വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തതിനു പിറകെയാണ് സി-ആപ്റ്റിലും എൻ ഐ എ പരിശോധന നടത്തിയത്. സി ആപ്റ്റിൽ എത്തിച്ച പാർസലുകൾ എവിടേക്കൊക്കെ വിതരണത്തിനായി കൊണ്ട് പോയി എന്നതിന്റെയും, ഏതു വാഹനത്തിൽ കൊണ്ടുപോയി എന്നതിന്റെയും തെളിവുകളാണ് എൻ ഐ എ ശേഖരിച്ചിരിക്കുന്നത്.
മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെ നേരത്തേ കസ്റ്റംസും എന്‍.ഐ.എയും ചോദ്യം ചെയ്തിരുന്നു. കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം സി-ആപ്റ്റില്‍ രാവിലെ എത്തി കുറച്ച് സമയം അവിടെ ചെലവഴിച്ചശേഷം മടങ്ങി. തുടർന്ന് മിനിറ്റുകള്‍ക്കകം സംഘം മടങ്ങിയെത്തി പരിശോധന നടത്തുകയായിരുന്നു.
യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട സി ആപ്റ്റിന്റെ ഇടപാടുകളാണ് എൻ ഐ എ പരിശോധിച്ചത്.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍.ഐ.എ പരിശോധിക്കുന്നത്. കസ്റ്റംസും നേരത്തെ സി-ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്. ഇത് സംബന്ധിച്ച തെളിവുകൾ കസ്റ്റംസ് ശേഖരിച്ചതിനു പിറകെ,സി-ആപ്റ്റിന്റെ വാഹനത്തിൽ മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നു എന്നതിന്റെ തെളിവുകളാണ് എൻ ഐ എ യും ശേഖരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കസ്റ്റംസ് മത ഗ്രന്ഥം കൊണ്ടുപോയ വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തിരുന്നു.