Kerala NewsLatest NewsNews
മലപ്പുറത്തെയും കണ്ണൂരിലെയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്

ന്യൂഡല്‍ഹി: കേരളവും, കര്‍ണാടകയുമുള്‍പ്പടെയുള്ള പത്തിടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്. ഐസിസ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നതെന്നാണ് സൂചന. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കേരളത്തില്‍ കണ്ണൂരിലും മലപ്പുറത്തുമാണ് എന്‍ ഐ എ പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റിന്റെ വീട് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിക്കുകയാണ്. കണ്ണൂര്‍ താണയിലെ ഒരു വീട്ടില്‍ പുലര്‍ച്ചെയോടെ പരിശോധന ആരംഭിച്ചു.