നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘം
കോഴിക്കോട്: നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കേന്ദ്ര സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ നിപ വ്യാപനത്തിന് സാധ്യതയില്ല.
ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെ കേരളത്തിലേക്ക് അയക്കും. പൂണെ വൈറോളജിയില്‍ നിന്നുള്ള സംഘം സംസ്ഥാനത്ത് എത്തുന്നുണ്ട്. പ്രാദേശികമായി വവ്വാലുകളെ പിടികൂടി പഠനം നടത്തണമെന്നും കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നിപ ബാധിച്ച് വിദ്യാര്‍ഥി മരിച്ച പാഴൂര്‍ മുന്നൂര് പ്രദേശം ഡോ. പി. രവീന്ദ്രന്റെ നേതൃത്വത്തില്‍ കേന്ദ്ര വിദഗ്ധ സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസംഘവും ആരോഗ്യവകുപ്പ് അധികൃതരും റമ്ബുട്ടാന്‍ മരത്തില്‍ നടത്തിയ പരിശോധനയില്‍ പല പഴങ്ങളും പക്ഷികള്‍ കൊത്തിയ നിലയിലാണ്.
12കാരന് രോഗം പകര്‍ന്നത് റമ്ബുട്ടാന്‍ പഴത്തില്‍ നിന്നാണെന്ന് കേന്ദ്ര സംഘം നടത്തിയ പരിശോധനയില്‍ സംശയിക്കുന്നു. മുഹമ്മദ് ഹാഷിമിെന്റ പിതാവ് അബൂബക്കറിന്റെ ഉടമസ്ഥതയില്‍ പുല്‍പറമ്ബ് ചക്കാലന്കുന്നിനു സമീപത്തെ പറമ്ബില്‍ റമ്ബുട്ടാന്‍ മരമുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ അബൂബക്കര്‍ ഇതിലെ പഴങ്ങള്‍ പറിച്ച് വീട്ടില്‍ കൊണ്ടുവന്നിരുന്നു. രോഗം ബാധിച്ച് മരിച്ച ഹാഷിം ഇത് കഴിച്ചിരുന്നുവെന്നാണ് വിവരം. വീട്ടിലുള്ളവര്‍ക്കു പുറമെ പരിസര വീട്ടിലുള്ള കുട്ടികളും ഇത് കഴിച്ചിരുന്നുവത്രെ. ഇവരെല്ലാവരും നിലവില്‍ ഐസൊലേഷനിലാണ്.