പെട്രോള്‍ വിലയില്‍ എനിക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ല, ഇന്ധനവില വര്‍ദ്ധന മഹാസങ്കടകരമെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധന കുഴപ്പം പിടിച്ച പ്രശ്‌നമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലസ സീതാരാമന്‍. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണ് ഇതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വില വര്‍ദ്ധന പിടിച്ചുനിര്‍ത്താനായി കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും യോജിച്ച് നികുതി കുറയ്‌ക്കാന്‍ തയ്യാറാകണം. ഇന്ധന വില ജി എസ് ടി പരിധിയില്‍ കൊണ്ടു വരുന്നതിന് കേന്ദ്രര്‍ക്കാരിന് എതിര്‍പ്പില്ല. ജി എസ് ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
ഇന്ധനവില ജി എസ് ടി പരിധിയില്‍ കൊണ്ടുവരുന്നതിന് സംസ്ഥാനങ്ങള്‍ തമ്മില്‍ സമവായം ഉണ്ടാകണം. ഇന്ധനവില വര്‍ദ്ധനവ് ഉണ്ടാകുന്നത് മഹാസങ്കടകരമായ കാര്യമാണ്. താന്‍ ഒരു കേന്ദ്രമന്ത്രി മാത്രമാണ്. തനിക്ക് മാത്രമായി ഇതില്‍ ഒന്നും ചെയ്യാനില്ല. ഇന്ധന വില വര്‍ദ്ധന നിശ്ചയിക്കുന്നത് എണ്ണക്കമ്ബനികളാണെന്നും മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.